കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് നിർമ്മിച്ച് അയാൻ മുഖർജി സംവിധാനം ചെയ്ത “യേ ജവാനി ഹൈ ദിവാനി ” എന്ന സിനിമ 2013 ലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയ ചിത്രങ്ങളിലൊന്നായിരുന്നു. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും പശ്ചാത്തലത്തിൽ പറഞ്ഞ കഥ, ഈ ചിത്രത്തെ ശ്രദ്ധേയമാക്കി.
സ്വപ്നങ്ങൾ, അഭിലാഷം, പ്രതീക്ഷ, നിരാശകൾ, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കൽ, ഉത്സാഹം, ഭയം, യാത്ര, ജോലിസ്ഥലത്തെ ആദ്യ ദിവസം, ഉറക്കമില്ലാത്ത രാത്രികൾ, കുടുംബം, ചിരി, സംഗീതം, നൃത്തം, സൗഹൃദം, സ്നേഹം എന്നിവയെക്കുറിച്ചൊക്കെയുള്ള ജീവിതത്തിന്റെ ഉജ്ജ്വലമായ ഒരു അഭിനിവേശമാണ് ഈ ചിത്രം.
21 മുതൽ 30 വയസ്സ് വരെ, ഒരു വ്യക്തിയുടെ യാത്രയിൽ എല്ലാത്തരം മറകളും ഉണ്ട്. എന്നാൽ പ്രായപൂർത്തിയായ ഒരാളുടെ ആദ്യ ശ്രമത്തിൽ ചില പ്രത്യേകതകളുണ്ട്, അത് വളരെ ശക്തവുമാണ്. അതിന് ഒരു തരം അസംസ്കൃതയുണ്ട്, അവിടെ ഒരാൾക്ക് എന്താണ് വരാനിരിക്കുന്നതെന്ന് അറിയാൻ ഒരു മാർഗവുമില്ല! യുവതീ യുവാക്കളുടെ യാത്രയോടും സൗഹൃദത്തോടും ഉള്ള ഭ്രാന്താണ് ഈ ചിത്രത്തിലൂടെ കാണിച്ചു തരുന്നത്.
രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളായ ബണ്ണിയും നൈനയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണിത്. ജീവിതത്തിലെ രണ്ട് വ്യത്യസ്തമായ സമയങ്ങൾ, സ്കൂൾ ജീവിതം കഴിഞ്ഞ് എന്തായി തീരണം, ജീവിതത്തിൽ എന്തെല്ലാമാണ് സംഭവിക്കാൻ പോകുന്നത് എന്നൊക്കെയുള്ള ഒന്നിലധികം തീരുമാനങ്ങളുടെ വഴിത്തിരിവിൽ നിൽക്കുമ്പോൾ, അവർ പരസ്പരം പിരിയുന്നു. പിന്നീട്, ഇരുപതുകളുടെ അവസാനത്തിൽ, അവർ വീണ്ടും കണ്ടുമുട്ടുമ്പോൾ, പൂർത്തീകരിക്കപ്പെട്ടതും പൂർത്തീകരിക്കപ്പെടാത്തതുമായ ചില സ്വപ്നങ്ങളെ മുറുകെ പിടിക്കുന്നു, ഇത്തവണ പ്രകൃതിയുടെ മറ്റൊരു വഴിത്തിരിവിൽ ഈ രണ്ട് കഥാപാത്രങ്ങളും, സുഹൃത്തുക്കളോടൊപ്പമുള്ള അവരുടെ യാത്രയും, പിന്നെ ആ സൗഹൃദത്തിനൊടുവിൽ പരസ്പരം പ്രണയത്തിലാകുന്നതും… അങ്ങനെ ഓർമ്മയിൽ എന്നും സൂക്ഷിക്കാവുന്ന കുറച്ച് നിമിഷങ്ങൾ.. ചെറിയ വഴക്കുകൾ… സന്തോഷം… അങ്ങനെ ഏല്ലാം നമുക്ക് ഈ ചിത്രത്തിൽ നിന്നും അനുഭവിച്ചറിയാൻ കഴിയുന്നു. ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു പോസിറ്റീവ് എനർജി തരുന്ന ചിത്രം.
പാട്ടുകളെല്ലാം മനോഹരം. കൂട്ടിന് അനുയോജ്യമായ ബാക്ക് ഗ്രൗണ്ട് സ്ക്കോറിംങ്ങ്.
ഒരു കാലഘട്ടത്തിൻ്റ യുവത്വ ചിന്തകളെയെല്ലാം ആഘോഷം പോലെ മുന്നിലേക്കെത്തിക്കുന്ന മനോഹര ചിത്രം.