സിനിമയുടെ വിശദാംശങ്ങൾ
ഭാഷ : ഇംഗ്ലിഷ്
Genres : #Drama #TVSeries
33 വർഷങ്ങൾക്ക് മുൻപ് ലോകത്തെ ഞെട്ടിച്ച ചെർണോബിൽ ദുരന്തം - ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമ്മിതദുരന്തം എന്ന് തന്നെ വിശേഷിപ്പിക്കാം. ഇന്നും അതിന്റെ പ്രത്യാഘാതങ്ങൾ മുഴുവനായും അടങ്ങിയിട്ടില്ല.
അവിടെ നടന്ന സംഭവങ്ങളെ dramatize ചെയ്ത കാണിക്കുന്ന HBOയുടെ പുതിയ മിനി സീരീസിലെ ആദ്യ എപ്പിസോഡ് മെയ് 6ന് സംപ്രേക്ഷണം ചെയ്യപ്പെട്ടു. സംഭവിച്ചത് എന്തെന്ന് അറിയാവുന്ന പ്രേക്ഷകന് മുന്നിൽ എപ്പിസോഡിൽ ഉടനീളം ഭയപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് കഴിഞ്ഞിട്ടുണ്ട്.©Msone